ഗൃഹനാഥൻറെ മുഖത്തേക്ക് കുരുമുളക് സ്പ്രേ ചെയ്ത ശേഷം മർദിച്ച് സ്വർണ മാല മോഷ്ട്ടിച്ചു
Sep 16, 2026, 19:30 IST
ഗൃഹനാഥൻറെ മുഖത്തേക്ക് കുരുമുളക് സ്പ്രേ ചെയ്ത ശേഷം മർദിച്ച് സ്വർണ മാല പൊട്ടിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു.വെള്ളായണി കടവിൻമൂല പമ്പ് ഹൗസിലെ ഓപ്പറേറ്റർ പാറശാല സ്വദേശി ഹരിഹരസുതൻറെ (54) രണ്ടു പവൻ സ്വർണമാല ആണ് കവർന്നത്.
ഹെൽമറ്റ് ധാരികളായ മൂന്നംഗ സംഘം ചൊവ്വാഴ്ച പുലർച്ചെ 1.10നാണ് ആക്രമണം നടത്തിയത്. പമ്പ് ഓൺ ചെയ്‌ത ശേഷം കസേരയിൽ ഇരിക്കുന്നതിനിടെ, ഗേറ്റ് തുറന്ന് എത്തിയ ഹെൽമറ്റും ജായ്ക്കറ്റും ധരിച്ച മൂന്നംഗ സംഘത്തിലെ ഒരാൾ മുഖത്തേയ്ക്ക് കുരുമുളകു പൊടി സ്പ്രേ ചെയ്‌തുവെന്ന് ഹരിഹരസുതൻ പറഞ്ഞു.
.jpg)

