തിരുവോണനാൾ തൊടുപുഴ പെരുമ്പിള്ളിച്ചിറയിൽ നടന്ന മോഷണം: കണ്ണൂർ സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
Sep 3, 2026, 18:21 IST
തിരുവോണനാളിൽ തൊടുപുഴ പെരുമ്പിള്ളിച്ചിറയിൽ നടന്ന മോഷണക്കേസിൽ കണ്ണൂർ സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കണ്ണൂർ (ഇരിക്കൂർ) സ്വദേശിയും നിലവിൽ തിരുവനന്തപുരത്ത് താമസക്കാരനുമായ ദാറുൾസലാഹ് വീട്ടിൽ ഇസ്മായിൽ (34) ആണ് പിടിയിലായത്.
തിരുവനന്തപുരത്തുനിന്നാണ് തൊടുപുഴ ഡിവൈ.എസ്.പി സ്ക്വാഡും തൊടുപുഴ പോലീസും ചേർന്ന് പ്രതിയെ സാഹസികമായി കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് മോഷ്ടിച്ച സ്വർണം, പണം, ഷൂ എന്നിവ പോലീസ് കണ്ടെടുത്തു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ അമ്പതോളം കേസുകൾ നിലവിലുണ്ടെന്ന് തൊടുപുഴ ഡിവൈ.എസ്.പി സജി മാർക്കോസ് അറിയിച്ചു.
.jpg)

