എറണാകുളത്ത് കവർച്ച കേസിൽ ഒരാള്‍കൂടി അറസ്റ്റില്‍

arrest8

വൈ​പ്പി​ൻ: ക​വ​ര്‍ച്ച കേ​സി​ല്‍ ഒ​രാ​ള്‍കൂ​ടി അ​റ​സ്റ്റി​ല്‍. ചേ​ന്ദ​മം​ഗ​ലം കൂ​ട്ടു​കാ​ട് ചെ​റു​പു​ഷ്പം പ​ള്ളി​ക്ക് സ​മീ​പം പ​ഴ​മ​ഠ​ത്തി​ല്‍ വീ​ട്ടി​ല്‍ ജി​ദാ​ദി​നെ​യാ​ണ് (48) മു​ന​മ്പം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വ് ഭാ​ഗ​ത്ത​നി​ന്ന്​ ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ബി​ജു​വി​നെ ത​ന്ത്ര​പൂ​ര്‍വം അ​യ്യം​പി​ള്ളി​യി​ലു​ള്ള അ​ഥ​ര്‍വം റി​സോ​ര്‍ട്ടി​ല്‍ എ​ത്തി​ച്ച് കു​ത്തി​പ്പ​രി​ക്കേ​ല്‍പി​ച്ച​ശേ​ഷം പ​ണ​വും ചെ​ക്കു​ബു​ക്കു​ക​ളും ക​വ​ര്‍ച്ച ചെ​യ്ത​താ​ണ് സം​ഭ​വം.

ഈ ​കേ​സി​ലെ മ​റ്റ് ര​ണ്ട് പ്ര​തി​ക​ളാ​യ അ​ബ്ദു​ൽ വ​ഹാ​ബ്, ഫ​ക്രു​ദ്ദീ​ന്‍ ത​ങ്ങ​ള്‍ എ​ന്നി​വ​രെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ബ്ദു​ൽ വ​ഹാ​ബു​മാ​യി പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന​യാ​ളാ​ണ് ബി​ജു. ഫ​ക്രു​ദ്ദീ​ന്‍ ത​ങ്ങ​ളും മ​റ്റ് ഏ​ഴു​പേ​രും ചേ​ര്‍ന്ന് ബി​ജു​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍പി​ച്ചും 15 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ഫ​ക്രു​ദ്ദീ​ന്‍ ത​ങ്ങ​ളു​ടെ പേ​രി​ല്‍ എ​ഴു​തി​വാ​ങ്ങു​ക​യാ​യി​രു​ന്നു.

കൃ​ത്യ​ത്തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ച്ച ഡ​ല്‍ഹി ര​ജി​സ്ട്രേ​ഷ​നു​ള്ള ബെ​ന്‍സ് കാ​റും, മൊ​ബ​ല്‍ ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു. മ​റ്റു പ്ര​തി​ക​ള്‍ക്കാ​യി ഊ​ര്‍ജി​ത​മാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഇ​ന്‍സ്പെ​ക്ട​ര്‍ എ.​എ​ൽ. യേ​ശു​ദാ​സ്, സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ വി.​കെ. ശ​ശി​കു​മാ​ര്‍, എം. ​അ​നീ​ഷ്, എ​സ്.​സി.​പി.​ഒ പി.​എ. ജ​യ​ദേ​വ​ന്‍, സി.​പി.​ഒ​മാ​രാ​യ ശ​ര​ത്, ടി.​ഒ. ജി​ജു എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Share this story