സ്വകാര്യ സ്ഥാപനത്തിലെ പൂട്ട് തകർത്ത് മോഷണം; രണ്ട് പേർ പിടിയിൽ

theft

ക​രു​നാ​ഗ​പ്പ​ള്ളി: വ​ട്ട​പ്പ​റ​മ്പി​ലു​ള്ള സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ ​പി​ടി​യി​ലാ​യി. ത​ഴ​വ തോ​പ്പി​ൽ​വീ​ട്ടി​ൽ നി​ഹാ​ൽ (19), ത​ഴ​വ വ​ട്ട​പ്പ​റ​മ്പ് കൊ​ല്ല​ന്‍റെ പ​ടീ​റ്റ​തി​ൽ വീ​ട്ടി​ൽ സാ​ദി​ഖ് (18) എ​ന്നി​വ​രാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഈ ​മാ​സം എ​ട്ടി​ന്​ രാ​ത്രി സ്ഥാ​പ​ന​ത്തി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന പ്ര​തി​ക​ൾ മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 5000 രൂ​പ മോ​ഷ്​​ടി​ച്ച ശേ​ഷം ഇ​രു​പ​തി​നാ​യി​രം രൂ​പ വി​ല​വ​രു​ന്ന ഇ​രു​മ്പ് ലോ​ക്ക​റി​ന്‍റെ പൂ​ട്ട് ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ക്കു​ക​യും ചെ​യ്​​തു. സ്ഥാ​പ​ന ഉ​ട​മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ വി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഷ​മീ​ർ, എ.​എ​സ്.​ഐ അ​ജ​യ​കു​മാ​ർ, എ​സ്.​സി.​പി.​ഒ ബ​ഷീ​ർ​ഖാ​ൻ, സി.​പി.​ഒ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.


 

Tags