താനൂരിൽ പതിനേഴുകാരന് പ്രകൃതിവിരുദ്ധ പീഡനം ; യുവാവ് പിടിയിൽ
Nov 17, 2023, 18:22 IST

താനൂർ : 17 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ എടക്കടപ്പുറം സ്വദേശിയായ യുവാവിനെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കടപ്പുറം ഈസിപ്പിന്റെ പുരക്കൽ അറഫാത്ത് (32) ആണ് അറസ്റ്റിലായത്. പ്രതി മുമ്പും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു.
ലഹരി ഉപയോഗിച്ച് ദേഹോപദ്രവമേൽപ്പിക്കൽ, ദേഹോപദ്രവമേൽപ്പിച്ച് കവർച്ച, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ വിവിധ കേസുകൾ ഇയാളുടെ പേരിലുണ്ട്. താനൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.