താനൂരിൽ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
Nov 17, 2023, 18:21 IST

താനൂർ: താനൂർ ഒസ്സാൻ കടപ്പുറം സ്വദേശിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവായി. ചെറിയ മൊയ്തീങ്കാനകത്ത് മുഹമ്മദ് റാഫിയെന്ന റാഫി തങ്ങളെയാണ് തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവനുസരിച്ച് കാപ്പ ചുമത്തി ജില്ലയിലേക്കുള്ള പ്രവേശനം വിലക്കിയത്.
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുക, വ്യാജ ചികിത്സ, പൊലീസ് ചമഞ്ഞ് പണം തട്ടുക തുടങ്ങിയ വിവിധ കേസുകൾ ജില്ലയിലെ പല സ്റ്റേഷനുകളിലുമായി ഇയാൾക്കെതിരെ നിലവിലുണ്ട്.