താമരശ്ശേരിയിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു

dead

കോഴിക്കോട് : മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. താമരശ്ശേരി ഈങ്ങാപ്പുഴ പയോണയിൽ വാടകക്ക് താമസിക്കുന്ന കോന്നി പൈനാമൺ സ്വദേശിനി പച്ചയിൽ ബേബി വർഗീസ് (42) ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി നാല് ദിവസം മുൻപാണ് വീട്ടിൽ തിരിച്ചത്തിയത്. തുടർ ചികിത്സക്കായി ഇന്ന് വീണ്ടും ആശുപത്രിയിൽ പോകാനിരിക്കെയാണ് മരണം.

tRootC1469263">

Tags