വയോധികയെ വയലിലേക്ക് തള്ളിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ
പോക്സോ കേസുകളിൽ പ്രതിയായി ജാമ്യത്തിലിറങ്ങിയ യുവാവ് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി. തലവൂർ അരിങ്ങട സ്വദേശി അനീഷ് കുമാറിനെ (29) ആണ് കുന്നിക്കോട് പോലീസ് പിടികൂടിയത്. റോഡിലൂടെ നടന്നുപോവുകയായിരുന്നു വയോധികയെ പ്രതി തടഞ്ഞുനിർത്തുകയും കടന്നുപിടിക്കുകയും ചെയ്തു. ഇവർ ശക്തമായി എതിർത്തതോടെ സമീപത്തെ വയലിലേക്ക് തള്ളിയിടുകയും വസ്ത്രങ്ങൾ കീറി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
ഇതുവഴി കടന്നുപോയ യാത്രക്കാരാണ് വയോധികയുടെ അവരെ രക്ഷപ്പെടുത്തിയത്. അനീഷ് കുമാറിനെതിരെ നിലവിൽ മൂന്ന് പോക്സോ കേസുകളുണ്ട്. ഈ കേസുകളിൽ ഒന്ന് അപ്പീൽ കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്. വയോധികയെ ആക്രമിച്ചതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്.
.jpg)

