എട്ട് വയസ്സുള്ള ദലിത് വിദ്യാർഥിയെ മർദിച്ച് പാന്റിൽ തേളിനെ ഇട്ടു ; ഹെഡ്മാസ്റ്റർ ഉൾപ്പെടെ മൂന്ന് അധ്യാപകർക്കെതിരെ കേസ്
ഷിംല: സ്കൂളിൽ എട്ട് വയസ്സുള്ള ദലിത് വിദ്യാർഥിയെ മർദിക്കുകയും പാന്റിൽ തേളിനെ ഇടുകയും ചെയ്തതതിന് ഹെഡ്മാസ്റ്റർ ഉൾപ്പെടെ മൂന്ന് അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. ഹിമാചൽ പ്രദേശിലെ ഷിംലയിൽ സർക്കാർ സ്കൂളിലാണ് സംഭവം.
ഹെഡ്മാസ്റ്റർ ദേവേന്ദ്രയും അധ്യാപകരായ ബാബു റാമും കൃതിക താക്കൂറും ഒരു വർഷത്തോളമായി തന്റെ മകനെ പതിവായി മർദിക്കാറുണ്ടെന്ന് ഷിംല ജില്ലയിലെ റോഹ്രു സബ് ഡിവിഷനിലെ ഖദ്ദാപാനി സർക്കാർ പ്രൈമറി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. തുടർച്ചയായി മർദിച്ചതിനാൽ കുട്ടിയുടെ ചെവിയിൽ നിന്ന് രക്തം വരികയും കർണപുടത്തിന് പരിക്കേൽക്കുകയും ചെയ്തതായി പിതാവ് പറഞ്ഞു. അധ്യാപകർ മകനെ സ്കൂളിലെ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോയി പാന്റിൽ തേളിനെ ഇട്ടതായും അദ്ദേഹം പറഞ്ഞു.
tRootC1469263">പരാതിയെ തുടർന്ന്, ഭാരതീയ ന്യായ സംഹിതയിലെ 127(2), 115(2), 351(2), 3(5) എന്നീ വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു. കൂടാതെ, എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരം ബലമായി വസ്ത്രം അഴിപ്പിച്ചതിനും അന്തസ്സിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ ചെയ്തതിനും പട്ടികജാതി/പട്ടികവർഗ സമുദായക്കാർക്ക് നേരെയുള്ള കുറ്റകൃത്യത്തിനും കേസെടുത്തിട്ടുണ്ട്.
.jpg)

