പരീക്ഷാ തലേന്ന് വീഡിയോ കോളിലൂടെ വിദ്യാർഥിനിക്കുനേരെ അധ്യാപകന്റെ നഗ്‌നതാ പ്രദർശനം
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. വിദ്യാർഥിനിയോട് വീഡിയോ കോളിലൂടെ അശ്ലീല പ്രദർശനം നടത്തുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്ത കിളിമാനൂർ സ്വദേശിയായ ബയോളജി അധ്യാപകനായ എൻ ശാലുവാണ് പിടിയിലായത്. എട്ടാം ക്ലാസ് വിദ്യാർഥിനിക്കു മുന്നിൽ വീഡിയോ കോളിലൂടെ നഗ്‌നത പ്രദർശിപ്പിച്ച കേസിലാണ് അറസ്റ്റ്. സ്‌കൂൾ പരീക്ഷയുടെ തലേദിവസം സംശയങ്ങൾ ചോദിക്കാനായി അധ്യാപകനെ വിളിച്ചപ്പോഴാണ് അതിക്രമമുണ്ടായത്. വീഡിയോ കോളിലൂടെ അധ്യാപകൻ നഗ്‌നത പ്രദർശിപ്പിക്കുകയും പെൺകുട്ടിയോട് സമാനമായ രീതിയിൽ പ്രവർത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
tRootC1469263">സംഭവത്തെ തുടർന്ന് മാനസിക ബുദ്ധിമുട്ടിലായ കുട്ടിയെ കൗൺസിലിങിന് എത്തിച്ചപ്പോഴാണ് കാര്യം വെളിപ്പെടുത്തിയത്. കുടുംബം സ്‌കൂളിൽ പരാതി നൽകിയെങ്കിലും സ്‌കൂൾ അധികൃതർ അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചെന്നാണ് മാതാവിന്റെ ആരോപണം. തുടർന്ന് വിദ്യാഭ്യാസ മന്ത്രിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി നൽകി. സിഡബ്ല്യുസി നിർദേശപ്രകാരം കിളിമാനൂർ പോലിസാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. അതേസമയം, സ്‌കൂൾ അധികൃതർ മകളെ മോശക്കാരിയാക്കാൻ ശ്രമിച്ചുവെന്നും സ്‌കൂളിലെ പിടിഎ പ്രസിഡന്റ് കുട്ടിയുടെ പേരും ഐഡന്റിറ്റിയും വെളുപ്പെടുത്തിയെന്നും മാതാവ് ആരോപിച്ചു. സ്‌കൂളിനും പിടിഎ പ്രസിഡന്റിനുമെതിരേ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.
.jpg)


