ക്ലാസ് മുറിയിലിരുന്ന് അശ്ലീലദൃശ്യം കണ്ട് അധ്യാപകൻ, ദൃശ്യം പകർത്തി കുട്ടികൾ

Pon passport; Special app to view porn sites
Pon passport; Special app to view porn sites

മോസ്‌കോ: ക്ലാസ്മുറിയില്‍ അശ്ലീലചിത്രം കണ്ട് 62-കാരനായ അധ്യാപകൻ. റഷ്യയിലെ ടാഷ്‌കിനോവോ ഗ്രാമത്തിലുള്ള സ്‌കൂളിലാണ് സംഭവം. റേസിഫ് ന്യൂര്‍ഗാലിയീവ് എന്ന അധ്യാപകനാണ് ക്ലാസ് മുറിയിലിരുന്ന് ലാപ് ടോപ്പിൽ അശ്ലീലദൃശ്യങ്ങൾ കണ്ടത്.

ഫിസിക്‌സ് പീരിയഡിലായിരുന്നു സംഭവം. 13, 14 വയസ്സുള്ള വിദ്യാര്‍ഥികളായിരുന്നു ക്ലാസിൽ ഉണ്ടായിരുന്നത്. ലാപ്‌ടോപ്പ് മെയിന്‍ സ്‌ക്രീനുമായി കണക്ട് ചെയ്തിരിക്കുന്നതറിയാതെ അധ്യാപകന്‍ അശ്ലീലചിത്രം കാണുകയായിരുന്നു. ചില വിദ്യാര്‍ഥികള്‍ ഇത് ഫോണില്‍ ചിത്രീകരിച്ചതോടെ സംഭവം മാതാപിതാക്കളും അധികൃതരും അറിഞ്ഞു. തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി മാതാപിതാക്കള്‍ രംഗത്തെത്തി.

40 വര്‍ഷത്തിലേറെക്കാലമായി സ്‌കൂളിലെ അധ്യാപകനാണ് റേസിഫെന്നും മുന്‍പ് ഇയാള്‍ക്ക് എതിരേ ഇത്തരത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

അധ്യാപകന് എതിരായുളള ആരോപണത്തില്‍ അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ റുഡേനിയ ബുര്‍ക്കാനോവാ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അധ്യാപകന്റെ വിശദീകരണം തേടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags