തമിഴ്നാട്ടിൽ മോഷണം നടത്തിയ തിരുവനന്തപുരം സ്വദേശികൾ പിടിയിൽ

arrest
arrest

തിരുവനന്തപുരം: തമിഴ്നാട്ടിൽ മോഷണം നടത്തിയ കേസിൽ തിരുവനന്തപുരം സ്വദേശികൾ പിടിയിൽ. വീടിന്റെ വാതിൽ തകർത്ത് 35 പവൻ കവർന്ന സംഭവത്തിലാണ് രണ്ട് പേരെ തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. ഇടയ്ക്കോട്, ചെമ്മൺങ്കാല,സ്വദേശി വിജയകുമാർ (48), വട്ടിയൂർക്കാവ് മുഴവുകാട് സ്വദേശി രാജൻ (62) എന്നിവരാണ് പിടിയിലായത്. പ്രതികളുടെ കൈവശം നിന്ന് 20 പവൻ സ്വർണവും പിടിച്ചെടുത്തു.

കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. സുഭാഷ് തിരുനെൽവേലിയിലെ സർക്കാർ ബാങ്കിലും ഭാര്യ ലിബിന കളിയിക്കാവിള പോസ്റ്റ് ഓഫീസിലും ജോലിചെയ്യുന്നവരാണെന്നതിനാൽ വീട്ടിൽ ഉണ്ടായിരുന്നില്ല. മാർച്ച് 20ന് രാത്രി വീടിന്റെ മുൻ വശത്തെ വാതിൽ തകർന്ന് കിടക്കുന്നത് കണ്ട അയൽവാസികളാണ് സുഭാഷിനെ വിവരമറിയിച്ചത്. തുടർന്ന് അരുമന പൊലീസ് എത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags