കള്ളനോട്ടുകേസിലെ പ്രധാനപ്രതിയെ പിടികൂടി വാളയാർ പോലീസ്

arrest1

ആലപ്പുഴ: കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ടുകേസിലെ പ്രധാനപ്രതി പാലക്കാട്ടെ വാളയാറിൽ പൊലീസ് പിടിയിലായി. നേരത്തേ അറസ്റ്റിലായ എടത്വാ കൃഷി ഓഫീസർ ജിഷമോൾക്ക് കള്ളനോട്ടുകൾ നൽകിയത് ഇയാളാണെന്നാണു മൊഴി. എന്നാൽ, പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. ജിഷയുടെ സുഹൃത്തും കളരിയാശാനുമായ ആളാണ് പിടിയിലായതെന്നാണു വിവരം.

മറ്റൊരു കേസിലാണ് പാലക്കാട്ട് ഇയാൾ പിടിയിലായത്. വിവരമറിഞ്ഞ് ആലപ്പുഴയിൽനിന്നുള്ള പൊലീസ് പാലക്കാട്ടേക്കു പോയിട്ടുണ്ട്. അവിടത്തെ നടപടിക്രമം പൂർത്തിയായാൽ ആലപ്പുഴയിലെത്തിച്ചു ചോദ്യംചെയ്യാനാണു തീരുമാനം. ജിഷമോൾ അറസ്റ്റിലായതിനുപിന്നാലെ നാടുവിട്ട ഇയാൾക്ക് അന്താരാഷ്ട്ര കള്ളനോട്ടുസംഘവുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്.

Share this story