വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസ് : പ്രതി പിടിയിൽ
കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം നരിപ്പറമ്പ് സ്വദേശി കരുമാൻകുഴിയിൽ വീട്ടിൽ കെകെ മുഹമ്മദ് സാലി(30) ആണ് കോഴിക്കോട് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ഇയാൾ വിവാഹ വാഗ്ദാനം നൽകി കോഴിക്കോട് അത്തോളി ഭാഗത്ത് എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
tRootC1469263">ഇൻസ്റ്റഗ്രാമിൽ പരിയയപ്പെട്ട യുവതിയുമായി പ്രതി സൗഹൃദം സ്ഥാപിച്ചു. പിന്നീട് ഇരുവരും പ്രണയത്തിലായി. ഒടുവിൽ കല്യാണം കഴിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ മുഹമ്മദ് സാലി ഇത് ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പന്നിയങ്കര ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ ജയാനന്ദൻ, സിവിൽ പൊലീസ് ഓഫീസർ രജീഷ് എന്നിവർ ചേർന്നാണ് സാലിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
.jpg)


