വീട്ടിൽ കയറി ഗൃഹനാഥയെയും ഭർത്താവിനെയും അടിച്ച് പരിക്കേൽപ്പിച്ച കേസ് : 10 വർഷത്തിന് ശേഷം പ്രതി പിടിയിൽ

renjith
renjith

കോഴിക്കോട്: വീട്ടിൽ കയറി ഗൃഹനാഥയെയും ഭർത്താവിനെയും അടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ 10 വർഷത്തിന് ശേഷം പിടികൂടി പൊലീസ്. 2015 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോഴിക്കോട് എലത്തൂരിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ വീട്ടമ്മയെയും ഭർത്താവിനെയും അടിച്ച് പരിക്കേൽപ്പിക്കുകയും വണ്ടിയുടെ ചാവി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ഭർത്താവിന്റെ സഹോദരിയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയും ഇവരുടെ ഭർത്താവിനെ ആക്രമിക്കുയും ചെയ്തു.

tRootC1469263">

കോഴിക്കോട് തലക്കുളത്തൂർ വാഴയിൽ വീട്ടിൽ രഞ്ജിത്ത്(45) ആണ് പിടിയിലായത്. എലത്തൂർ ഇൻസ്‌പെക്ടർ രഞ്ജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കേസിൽ റിമാന്റിലായ ഇയാൾ ജാമ്യത്തിലിറങ്ങുകയും പിന്നീട് വീട്ടിൽ വരാതെയും ഫോൺ ഉപയോഗിക്കാതെയും മുങ്ങിനടക്കുകയുമായിരുന്നു. സീനിയർ സിപിഒമാരായ പ്രശാന്ത്, അതുൽ, സിപിഒ ബൈജു എന്നിവരുൾപ്പെട്ട സംഘമാണ് രഞ്ജിത്തിനെ പിടികൂടിയത്. ഇയാളുടെ പേരിൽ പേരാമ്പ്ര, പെരിന്തൽമണ്ണ, അത്തോളി, എലത്തൂർ സ്‌റ്റേഷനുകളിലായി പത്തോളം കേസുകൾ നിലവിലുണ്ട്.

Tags