മദ്യലഹരിയില്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് : പ്രതി പിടിയിൽ


തൃശൂര്‍: മദ്യലഹരിയില്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കുറ്റിച്ചിറ പള്ളം സ്വദേശിയ മോഡേണ്‍ പ്ലാക്ക വീട്ടില്‍ റെന്റില്‍ (44) ആണ് കുണ്ടുകുഴിപാടത്ത് നിന്നും അറസ്റ്റിലായത്. ഇക്കഴിഞ്ഞ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മദ്യലഹരിയില്‍ വീട്ടിലെത്തിയ പ്രതി മോഡേണ്‍ പ്ലാക്ക വീട്ടില്‍ മോഹന(66)നെ കഴുത്തില്‍ കുത്തിപ്പിടിച്ച് മൊബൈല്‍ കൊണ്ടടിക്കുകയും അടുക്കളയില്‍ നിന്നിരുന്ന മോഹനന്റെ ഭാര്യ തങ്കമണിയെ മിക്‌സി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. വീട്ടില്‍ ഒരു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയതായും ഇവര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പ്രതിയുടെ പേരില്‍ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ നിരവധി അടിപിടി കേസുകളുണ്ടെന്നും റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്നും പോലീസ് അറിയിച്ചു.
