തൃശ്ശൂരിൽ പിതാവ്‌ മകനേയും കുടുംബത്തേയും തീകൊളുത്തിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു; എല്ലാവരുടേയും നില ഗുരുതരം

crime
crime

 

തൃശൂർ: ചിറക്കേക്കോട് പിതാവ് മകനേയും കുടുംബത്തേയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിന് ശേഷം വിഷം കഴിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി(38), ഭാര്യ ലിജി(32), മകൻ ടെണ്ടുൽക്കർ(12)  എന്നിവർക്കാണ് പൊള്ളലേറ്റത്. ജോജിയുടെ പിതാവ് ജോൺസൺ ആണ് തീകൊളുത്തിയത്.

വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. കുടുംബ വഴക്കാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഭാര്യയെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് ജോൺസൺ മകനേയും കുടുംബത്തേയും തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. അച്ഛനും മകനും തമ്മിൽ വഴക്കുകൾ ഉണ്ടാകാറുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്.
ഇവരെ തീകൊളുത്തിയതിന് ശേഷം ജോൺസൺ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാലുപേരും നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില ​ഗുരുതരമാണ്. സംഭവത്തിൽ മണ്ണുത്തി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

tRootC1469263">

Tags