വിദ്യാർത്ഥിയെ കല്ലറിഞ്ഞ് പരിക്കേൽപ്പിച്ചു ; തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ
Sep 16, 2026, 19:22 IST
സുഹൃത്തുമായി മദ്യപിച്ച് വഴക്കിടുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന വിദ്യാർത്ഥിയെ കല്ല് കൊണ്ടെറിഞ്ഞ് പരിക്കേൽപ്പിച്ച തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.രാജു(44) വിനെയാണ് ടൗൺ പോലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവമുണ്ടായത്.
കോഴിക്കോട് എസ്.ബി.ഐ ജംഗ്ഷന് സമീപത്തുവെച്ച് സുഹൃത്തായ മറ്റൊരു തമിഴ്‌നാട് സ്വദേശിയോടൊപ്പം മദ്യപിച്ച രാജു പിന്നീട് ഇയാളുമായി അടിപിടിയുണ്ടാക്കുകയായിരുന്നു. ഇവർ തമ്മിലുള്ള സംഘർഷം നോക്കി നിന്ന കുട്ടിയെയാണ് രാജു ആക്രമിച്ചത്.
.jpg)

