പത്താം ക്ലാസുകാരനെ മർദിച്ച അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികൾക്കെതിരെ കേസെടുത്തു

police8
police8

എറണാകുളം : തൃപ്പൂണിത്തുറയിൽ പത്താം ക്ലാസുകാരന് ക്രൂരമര്‍ദനം. തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലാണ് സംഭവം നടന്നത്. പത്താം ക്ലാസുകാരന്‍റെ മൂക്ക് ഇടിച്ചു തകര്‍ക്കുകയായിരുന്നു. സംഭവത്തിൽ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. ചിന്മയ വിദ്യാലയത്തിലെ അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

അതേസമയം പെണ്‍സുഹൃത്തിന്‍റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് പറയുന്നത്. മര്‍ദനത്തിൽ മൂക്കിന്‍റെ അസ്ഥിയിളകിപോയിട്ടുണ്ടെന്നും വായിലെ പല്ലും ഇളകിയെന്നുമാണ് പറയുന്നത്. കഴിഞ്ഞ മൂന്നാം തീയതിയാണ് സ്കൂളിൽ വെച്ച് അക്രമം നടന്നത്. പൊലീസ് കേസെടുത്ത അഞ്ചു വിദ്യാര്‍ത്ഥികളിലൊരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. പരിക്കേറ്റ പത്താം ക്ലാസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags