യു​വാ​ക്ക​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്രതി അറസ്റ്റിൽ

google news
stabbed

കൊ​ടു​ങ്ങ​ല്ലൂ​ർ: എ​ട​വി​ല​ങ്ങ് എ​രു​മ​ക്കൂ​റ കോ​ള​നി​യി​ൽ യു​വാ​ക്ക​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​ത്ത​ല ചാ​ല​ക്കു​ളം ഈ​ശ്വ​ര​മം​ഗ​ല​ത്ത് ശ​ബ​രീ​നാ​ഥ് എ​ന്ന അ​പ്പു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ മാ​സം 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​ഷ്ണു, സ​ച്ചി​ൻ, ഉ​ബീ​ഷ് എ​ന്നി​വ​രാ​ണ് ക​ത്തി​കൊ​ണ്ടു​ള്ള അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്. എ​സ്.​ഐ ഹ​രോ​ൾ​ഡ് ജോ​ർ​ജ്, എ​സ്.​ഐ ര​വി​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ സ​നേ​ഷ്, ഫൈ​സ​ൽ, രാ​ജ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags