ഹോണടിച്ചതിൽ പ്രകോപനം: തൃശൂരിൽ അച്ഛനും മകനും സുഹൃത്തിനും കുത്തേറ്റു

stabbed

തൃശൂർ: തൃശൂരിൽ ഹോണടിച്ചതിന്റെ പേരിലുണ്ടായ തർക്കത്തിനിടെ മൂന്ന് പേർക്ക് കുത്തേറ്റു. പേരാമംഗലത്താണ് സംഭവം. അച്ഛനും മകനും സുഹൃത്തിനുമാണ് കുത്തേറ്റത്. മുണ്ടൂർ സ്വദേശി ബിനീഷ് (46), മകൻ അഭിനവ് (19), സുഹൃത്ത് അഭിജിത് (29) എന്നിവർക്കാണ് കുത്തേറ്റത്. പ്രതി കേച്ചേരി സ്വദേശി കൃഷ്ണ കിഷോർ ഒളിവിലാണ്. മുണ്ടൂരിൽ പച്ചക്കറി കടയിലെ ജീവനക്കാരനാണ് പ്രതി.

tRootC1469263">

അച്ഛനും മകനും സുഹൃത്തും ഷട്ടിൽ കളിച്ച് രണ്ട് ബൈക്കുകളിലായി മടങ്ങുകയായിരുന്നു. അക്രമിയും ബൈക്കിലാണ് വന്നത്. അഭിനവ് ഹോണടിച്ചതിൽ പ്രകോപിതനായ പ്രതി മൂവരെയും കുത്തുകയായിരുന്നു. ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. പൊലീസ് പ്രതിയ്ക്കായുളള തിരച്ചിൽ തുടരുകയാണ്.

Tags