ശ്രീകണ്ഠപുരത്ത് കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ

ശ്രീകണ്ഠപുരം: വ്യാപകമായി കഞ്ചാവ് കൊണ്ടു വന്ന് വിൽപന നടത്തുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ശ്രീകണ്ഠപുരം പൊലീസും ചേർന്ന് പിടികൂടി. അസം സ്വദേശികളായ ഇയാസിൻ അലി (19) സോളിം ഉദിൻ (23)
എന്നിവരെയാണ് ശ്രീകണ്ഠപുരം എസ്.ഐമാരായ എ.വി ചന്ദ്രൻ, കെ. മൊയ്തീൻ എന്നിവർ അറസ്റ്റ് ചെയ്തത്. ശ്രീകണ്ഠപുരം ഓടത്തുപാലത്തിനടുത്തു വെച്ചാണ് ഇയാസിൻ അലിയെ പിടികൂടിയത്. 126 ഗ്രാം കഞ്ചാവ് ഈയാളിൽ നിന്ന് കണ്ടെടുത്തു. കോട്ടൂരിൽ വച്ചാണ് 191 ഗ്രാം കഞ്ചാവുമായി സോളിം ഉദിൻ പിടിയിലായത്. സി.ഐ രാജേഷ് മാരാങ്കലത്ത് പ്രതികളെ വിശദമായി ചോദ്യം ചെയ്തു. ഇവർ കഞ്ചാവ് വിൽപന നടത്തിയ ചിലരെ പറ്റിയും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.