പാകിസ്താന് വേണ്ടി ചാരപ്പണി ; ഹരിയാനക്കാരൻ പിടിയിൽ
ന്യൂഡൽഹി: പാകിസ്താന് വേണ്ടി വീണ്ടും ചാരപ്പണി നടത്തിയ ഹരിയാനക്കാരൻ പിടിയിൽ. പാകിസ്താൻ ആസ്ഥാനമായുള്ള ഹാൻഡ്‌ലർമാർക്ക് തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ അംബാല സ്വദേശിയായ സുനിൽ കുമാർ ആണ് അറസ്റ്റിലായത്. അംബാല കന്റോൺമെന്റിലെ ഒരു സ്വകാര്യ കരാറുകാരന്റെ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു സുനിൽ കുമാർ.ഔദ്യോഗിക സൈനിക പ്രവേശന കാർഡ് കൈവശം വച്ചിരുന്നതിനാൽ, സൈന്യത്തിന്റെയും വ്യോമസേനയുടെയും യൂണിറ്റുകൾ താമസിക്കുന്ന നിയന്ത്രിത മേഖലകളിലേക്ക് കുമാറിന് നേരിട്ട് പ്രവേശനമുണ്ടായിരുന്നു.
tRootC1469263">എയർഫോഴ്സ് മേഖലകളുടെ ചിത്രങ്ങൾ പകർത്തി പാകിസ്താന് കൈമാറിയെന്നാണ് കേസ്. സൈനിക നീക്കങ്ങളെയും സ്ഥലങ്ങളേയും കുറിച്ചുള്ള വിവരങ്ങൾ കുമാർ പങ്കുവെച്ചതായി ആരോപിക്കപ്പെടുന്നു. നിലവിൽ നാല് ദിവസത്തെ പൊലിസ് റിമാൻഡിലാണ് സുനിൽ കുമാർ. ദേശീയ പരമാധികാരത്തെ അപകടപ്പെടുത്തിയതിന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 152 പ്രകാരം ഇയാൾക്കെതിരേ കേസെടുത്തു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ചാര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന അറസ്റ്റിലെ ഏറ്റവും പുതിയതാണ് ഹരിയാനയിലേത്. ഓപ്പറേഷൻ സിന്ദൂരവുമായി കുമാറിന്റെ പ്രവർത്തനങ്ങൾക്ക് ബന്ധമുണ്ടോ എന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്. നേരത്തെയും ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചാരവൃത്തിയിൽ രാജ്യത്ത് നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്.
.jpg)


