അച്ഛനെ കൊല്ലാൻ ക്വട്ടേഷൻ നൽകി മക്കൾ
അച്ഛനെ കൊല്ലാൻ മക്കളുടെ ക്വട്ടേഷൻ. ഗാസിയാബാദിലെ വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥൻ യോഗേഷ് കുമാറിനെ കൊല്ലാനാണ് മക്കൾ ക്വട്ടേഷൻ നൽകിയത്.58കാരനായ യോഗേഷ് വെടിയേറ്റാണ് മരിച്ചത്. അയൽവാസിയെ പൊലീസ് ചോദ്യംചെയ്തതോടെയാണ് മക്കളുടെ ക്വട്ടേഷൻ സംബന്ധിച്ചുളള വിവരങ്ങൾ പുറത്തുവന്നത്.
tRootC1469263">ഇക്കഴിഞ്ഞ ഡിസംബർ 26നായിരുന്നു യോഗേഷ് കൊല്ലപ്പെട്ടത്. ഗാസിയാബാദിലെ അശോക് വിഹാറിന് സമീപത്തുവച്ച് ബൈക്കിലെത്തിയ രണ്ടുപേർ യോഗേഷ് കുമാറിന്റെ തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യോഗേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം തുടങ്ങി.
യോഗേഷ് കുമാറിന്റെ അയൽവാസിയായ അരവിന്ദും അയാളുടെ ഭാര്യാ സഹോദരനായ നവീനുമാണ് കൊലപാതകം നടത്തിയത്. ഇതിൽ നവീൻ പൊലീസ് ഉദ്യോഗസ്ഥനാണ്. അരവിന്ദിനെ ചോദ്യംചെയ്തോടെ അയാൾ എല്ലാ കാര്യങ്ങളും പൊലീസിനോട് തുറന്നുപറഞ്ഞു. സ്വത്തുതർക്കമാണ് ക്വട്ടേഷൻ കൊലപാതകത്തിന് കാരണമായത്. മക്കളുമായി യോഗേഷ് സ്വരചേർച്ചയിലായിരുന്നില്ല. മക്കളെ വീട്ടിൽ നിന്ന് പുറത്താക്കാൻ അയാൾ ശ്രമിച്ചിരുന്നു. ഇതോടെ ശത്രുത വർദ്ധിച്ചു. തുടർന്നാണ് വാടക കൊലയാളികളെ ഏർപ്പാടാക്കി കൊല നടത്താൽ തീരുമാനിച്ചത്. അയൽവാസിയായ അരവിന്ദുമായി ക്വട്ടേഷൻ പറഞ്ഞുറപ്പിച്ചു. കാെല നടത്താനുള്ള സമയവും കൊല്ലേണ്ട രീതിയും അരവിന്ദും നവീനും ചേർന്നാണ് തീരുമാനിച്ചത്. അരവിന്ദ് അറസ്റ്റിലായതോടെ നവീനും യോഗേഷിന്റെ മക്കളും സ്ഥലത്തുനിന്ന് മുങ്ങി. ഇവർക്കുവേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. അരവിന്ദിനെ റിമാൻഡ് ചെയ്തു.
.jpg)


