ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ ഇടപെട്ടു; ഷാജഹാംപൂരിൽ അമ്മയെ കുന്തം ഉപയോഗിച്ച് കൊലപ്പെടുത്തി മകന്‍

kottayam-crime
kottayam-crime

ഷാജഹാംപൂര്‍: ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ ഇടപെട്ടതില്‍ അമ്മയെ കുന്തം ഉപയോഗിച്ച് കൊലപ്പെടുത്തി മകന്‍. ഗണപത്പുര്‍ ഗ്രാമത്തില്‍ വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. 60കാരിയായ നൈനാ ദേവിയാണ് കൊല്ലപ്പെട്ടത്. മകനായ വിനോദ് കുമാറിനെ(25) പൊലീസ് അറസ്റ്റ് ചെയ്തു.

പതിവായി വിനോദ് കുമാര്‍ മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിച്ചിരുന്നു. വ്യാഴാഴ്ചയും മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിച്ചതോടെ അമ്മയായ നൈദാ ദേവി ഇടപെടുകയായിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് അമ്മയെ കുന്തം ഉപയോഗിച്ച് വിനോദ് കുമാര്‍ കൊലപ്പെടുത്തിയത്.

കൊലപാതക കുറ്റത്തിന് വിനോദ് കുമാറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നൈനാ ദേവിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ അതിന് ശേഷമേ വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.

Tags