ശാസ്താംകോട്ടയിൽ മദ്യം കടത്തിയ കേസിലെ പ്രതി 20 വർഷത്തിനുശേഷം പിടിയിൽ
ശാസ്താംകോട്ട: അനധികൃത വിൽപനക്കായി വൻ തോതിൽ മദ്യം കടത്തിക്കൊണ്ടുവന്ന കേസിലെ പ്രതി 20 വർഷത്തിനുശേഷം ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായി. വടക്കൻ പറവൂരിനടുത്ത് കോട്ടുവള്ളി സ്വദേശി കളരിതറ ബൈജുവിനെയാണ് ശാസ്താംകോട്ട പൊലീസ് തമിഴ്നാട്ടിൽനിന്ന് പിടികൂടിയത്. 2001 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.
tRootC1469263">കേസിലെ പ്രതികളുടെ നേതൃത്വത്തിൽ ശാസ്താംകോട്ട മനക്കരയിൽ വാടകക്കെടുത്ത വീട്ടിൽ ശേഖരിച്ചുെവച്ച് വിൽപന നടത്തുന്നതിന് കാറിൽ കടത്തിക്കൊണ്ടുവന്ന 600 കുപ്പിയോളം വിദേശമദ്യം പൊലീസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് ജ്യാമ്യത്തിലിറങ്ങി ഒളിവിൽപോയ പ്രതിയെ കോടതിയിൽനിന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ദീർഘകാലമായി ഒളിവിലുള്ള പ്രതികളെ കണ്ടെത്തുന്നതിന് ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫിന്റെ നിർദേശപ്രകാരം എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ ഷാനവാസ്, രാജേഷ്, സി.പി.ഒ നിഷാന്ത് എന്നിവരുൾപ്പെട്ട സംഘം നടത്തിയ അന്വേഷണത്തിൽ പ്രതി ഈറോഡിനടുത്ത് താമസിച്ചുവന്നതായും അവിടെ മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളുമാണെന്ന് തമിഴ്നാട് പൊലീസിൽനിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കണ്ടെത്തി തുടർ നടപടികൾ സ്വീകരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
.jpg)


