പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ബ​സി​ൽ വ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ച്ച കേസ് ; അധ്യപകനെ കോടതി വെറുതെ വിട്ടു

court

 ബാ​ലു​ശ്ശേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ബ​സി​ൽ വ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ക്സോ കോ​ട​തി വെ​റു​തെ വി​ട്ടു. ബാ​ലു​ശ്ശേ​രി കി​നാ​ലൂ​ർ സ്വ​ദേ​ശി​യും ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യ ഷാ​ന​വാ​സി​നെ​യാ​ണ് കൊ​യി​ലാ​ണ്ടി പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് വി​ട്ട​യ​ച്ച​ത്. 2023 ന​വം​മ്പ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ പ്ര​തി ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ചെ​ന്ന് ആ​രോ​പി​ച്ച് പെ​ൺ​കു​ട്ടി ക​ണ്ട​ക്ട​റെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

tRootC1469263">

തു​ട​ർ​ന്ന് താ​മ​ര​ശ്ശേ​രി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച പ്ര​തി​യെ പൊലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി പ്ര​കാ​രം കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗം എ​ട്ട് സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും തെ​ളി​വാ​യി 16 രേ​ഖ​ക​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യ തെ​ളി​വു​ക​ൾ പ്ര​തി​ക്കെ​തി​രെ​യു​ള്ള കു​റ്റം സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്കാ​ൻ പ​ര്യാ​പ്ത​മ​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. പ്ര​തി​ക്ക് വേ​ണ്ടി അ​ഡ്വ. കെ.​പി. ഫി​ലി​പ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Tags