സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : 19കാരൻ പിടിയിൽ
Jun 10, 2025, 19:16 IST


കോഴിക്കോട്: സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പത്തൊമ്പതുകാരനെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. 2024 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ നരിക്കുനി എന്ന സ്ഥലത്ത് വെച്ച് അബിൻ പീഡിപ്പിച്ചുവെന്നാണ് പരാതി. കോഴിക്കോട് പയമ്പ്ര സ്വദേശി തോട്ടപ്പാട്ട്ചാലിൽ അബിൻ (19) സന്തോഷ് ആണ് പിടിയിലായത്. ഇയാളെ പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
tRootC1469263">പെൺകുട്ടി നൽകിയ പരാതിയിൽ മാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ എഎസ്‌ഐ സിന്ധു, സീനിയർ സിവിൽ പൊലീസ് ഓഫീസർ കൃഷ്ണൻകുട്ടി, സിവിൽ പൊലീസ് ഓഫീസർ സജിത്ത് എന്നിവർ ചേർന്ന് മാവൂരിൽ നിന്നാണ് അബിൻ സന്തോഷിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
