ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് എട്ടാം ക്ലാസുകാരിയെ ഗോവയിലേക്ക് കടത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി : 26 കാരൻ പിടിയിൽ
തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് എട്ടാം ക്ലാസുകാരിയെ ഗോവയിലേക്ക് കടത്തിയ യുവാവ് കൊച്ചിയിൽ പടിയിൽ. വർക്കല തുമ്പോട് തൊഴുവൻചിറ സ്വദേശിയായ ബിനു (26) വാണ് വർക്കല പൊലീസിന്റെ പിടിയിലായത്.ഇക്കഴിഞ്ഞ 18-ാം തിയ്യതിയാണ് ബിനു പെൺകുട്ടിയുമായി നാടുവിട്ടത്. വർക്കലയിൽ നിന്നും തിരുവനന്തപുരത്തേക്ക് ആയിരുന്നു ഇവർ ആദ്യം പോയത്. ഇവിടെ നിന്നും മധുരയിലേക്കും ഒരു ദിവസത്തിന് ശേഷം ഗോവയിലേക്കും പോവുകയായിരുന്നു. ഗോവയിൽ നിന്നും പിന്നീട് ഇരുവരും തിരികെ എറണാകുളത്തേക്ക് എത്തി. എറണാകുളത്ത് നിന്ന് വീണ്ടും തമിഴ്നാട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് വർക്കല പോലീസ് ഇയാളെ പിടികൂടിയത്.
tRootC1469263">ഗോവയിലും മധുരയിലും വെച്ച് പെൺകുട്ടിയെ ബിനു പെൺകുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന് ചോദ്യം ചെയ്യലിൽ ബോധ്യപ്പെട്ടതോടെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
പെൺകുട്ടിയെ കാണാതായ വിവരം കുടുംബം പൊലീസിൽ അറിയിച്ചതിന് പിന്നാലെ ആരംഭിച്ച അന്വേണത്തിൽ ഇരുവരും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തതായി കണ്ടെത്തുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിവരം ലഭിച്ചത്. പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ ആദ്യ ഘട്ടത്തിൽ ഇയാൾ എങ്ങോട്ടാണ് പോയതെന്ന വിവരം ലഭിച്ചിരുന്നില്ല. പിന്നാലെയാണ് സിസിടിവി പരിശോധനയിൽ സൂചനകൾ ലഭിച്ചത്.
വർക്കല പോലീസ് തിരുവനന്തപുരത്തേക്ക് എത്തിയപ്പോഴേക്കും അവർ അവിടുന്ന് മധുരയിലേക്ക് പോയിരുന്നു. പോലീസ് മധുരയിൽ എത്തിയ സമയത്ത് ഇവർ ഗോവയിലേക്ക് കടന്നു. ഗോവയിൽ നിന്ന് തിരികെ എറണാകുളത്തേക്ക് എത്തിയ സമയത്താണ് പോലീസ് പിന്തുടർന്ന് പ്രതിയെ പിടികൂടിയത്.
.jpg)


