പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം : യുവാവ് പിടിയിൽ
Sat, 20 May 2023

ഗാന്ധിനഗർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ. വാകത്താനം നാങ്കുളം വീട്ടിൽ മിഥുൻ എബ്രഹാം (33) ആണ് പിടിയിലായത്. ഗാന്ധിനഗർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഗാന്ധിനഗർ എസ്.ഐ സുധി കെ. സത്യപാലൻ, മാർട്ടിൻ അലക്സ്, മനോജ് പി.പി, എ.എസ്.ഐ പത്മകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.