തൃശൂരിൽ വീട്ടിൽക്കയറി വീട്ടമ്മമാരോട് ലൈംഗികാതിക്രമം; പ്രതി സുനിൽ റിമാൻഡിൽ ​​​​​​​

suneesh

തൃശൂർ: വീട്ടിൽക്കയറി വീട്ടമ്മമാരോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചയാളെ ആലത്തൂർ പോലീസ് പിടികൂടി. നെല്ലിയാംകുന്നം ഏച്ചം വീട് സുനീഷ് എന്ന കൊറ്റൻ സുനിലിനെയാണ് (31) പിടികൂടിയത്. ആഗസ്റ്റ് എട്ടിനാണ് ഇയാൾ ഇരട്ടക്കുളത്തെ രണ്ട് വീടുകളിൽ കയറി വീട്ടമ്മമാരോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചത്. ഒരു വീട്ടിൽ നിന്ന് മാലപൊട്ടിക്കാനും ശ്രമം നടത്തി.

സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇയാളെ എറണാകുളം കുറുപ്പംപടിയിൽ വെച്ചാണ് ഡിവൈ.എസ്.പി ദിനരാജിന്റെ നേതൃത്വത്തിൽ സി.ഐ സോണി മത്തായി, എസ്.ഐ എ.കെ. ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. പിടിച്ചു പറി, മോഷണം, ലഹരി കടത്ത് തുടങ്ങിയ 21 ലധികം കേസുകളിൽ ഇയാൾ പ്രതിയാണ്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 

Tags