യുവതിയോട് ലൈംഗികാതിക്രമ ശ്രമം : 50കാരൻ പിടിയില്‍

Attempted sexual assault on young woman: 50-year-old man arrested

കോഴിക്കോട്: യുവതിയോട് ലൈംഗികാതിക്രമ ശ്രമം നടത്തിയ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാറാട് നീര്‍മൂച്ചി സ്വദേശി തെക്കേപുറത്ത് വീട്ടില്‍ അലി അക്ബറി(50) നെയാണ് മാറാട് പൊലീസ് പിടികൂടിയത്. 2021 മുതലാണ് ഇയാള്‍ യുവതിയെ നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങിയത്. മാറാട് സ്വദേശിനി തന്നെയായ യുവതിയെയാണ് ഇയാള്‍ ലൈംഗിക ഉദ്ദേശത്തോടു കൂടി ഫോണിലൂടെയും അല്ലാതെയും പിന്‍തുടരുകയും ലെംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് പറഞ്ഞ് ശല്യം ചെയ്തത്.

 ആവശ്യങ്ങൾക്ക് വഴങ്ങാത്തപക്ഷം കഴുത്തറുത്ത് കൊല്ലുമെന്നും യുവതിയുടെ മകളുടെ വിവാഹം മുടക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചയുടനെ മാറാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇയാള്‍ക്കെതിരേ ഇതേ സ്‌റ്റേഷനില്‍ തന്നെ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയതിനും കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ അലി അക്ബറെ റിമാന്റ് ചെയ്തു.
 

Tags