ജാർഖണ്ഡിലെ ഗംഭാരിയ പൊലീസ് സ്റ്റേഷനിൽ 20കാരി പീഡനത്തിനിരയായ സംഭവം ; 3 പേർ അറസ്റ്റിൽ

arrest

 ജംഷഡ്പൂർ: ജാർഖണ്ഡിലെ ഗംഭാരിയ പൊലീസ് സ്റ്റേഷനിൽ 20കാരി പീഡനത്തിനിരയായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. രണ്ട് കോൺസ്റ്റബിൾമാരും ഒരു സബ് ഇൻസ്‌പെക്ടറുമാണ് അറസ്റ്റിലായിരിക്കുന്നത്. പ്രധാന പ്രതിയായ വയർലെസ് ഓപ്പറേറ്റർ നീരജ് ലാഖ്‌റ, എസ്‌ഐ മനോജ് കുമാർ സാഹു, കോൺസ്റ്റബിൾ സന്തോഷ് റായ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 29ന് നടന്ന സംഭവത്തിന് പിന്നാലെ ശനിയാഴ്ച നീരജിനെ അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ചയാണ് മറ്റ് രണ്ട് അറസ്റ്റുകൾ രേഖപ്പെടുത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് എതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എസ്പി മനോജ് സ്വർഗിയാരിയും വ്യക്തമാക്കി. പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. സംസ്ഥാനത്തെ സരൈയ്‌ക്കേല - ഖാർസാവൻ ജില്ലയിലാണ് സംഭവം.

അന്വേഷണത്തിന്റെ ഭാഗമായി 15 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ രണ്ട് സബ് ഇൻസ്‌പെക്ടർമാരും ഒരു ഹവീധാരും കോൺസ്റ്റബിളും ഉൾപ്പെടും. ആദ്യഘട്ടത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തിരുന്നത്. സരൈയ്‌ക്കേല എസ്ഡിപിഒ അനുഭവ് ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Tags