ലൈംഗിക അതിക്രമ കേസിൽ നിരപരാധിയെന്ന് വാദം: കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയ സവാദ് വീണ്ടും ലൈംഗിക അതിക്രമ കേസിൽ പിടിയിൽ

Claiming innocence in sexual assault case: Savad, who hosted a reception at the Kerala Men's Association, is arrested again in a sexual assault case
Claiming innocence in sexual assault case: Savad, who hosted a reception at the Kerala Men's Association, is arrested again in a sexual assault case

തൃശൂർ: ലൈംഗിക അതിക്രമം കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സവാദ് നിരപരാധിയാണെന്ന് വാദിച്ച് കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയ സവാദ് വീണ്ടും ലൈംഗിക അതിക്രമ കേസിൽ പിടിയിൽ.ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി ബസിൽ വച്ചായിരുന്നു സവാദ് ലൈംഗിക അതിക്രമം നടത്തിയത്. 

tRootC1469263">

യുവതി അന്നുതന്നെ തൃശൂർ ഈസ്റ്റ് പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.2023ൽ നെടുമ്പാശ്ശേരിയിൽ വച്ച് ബസിൽ തൃശ്ശൂർ സ്വദേശിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് അറസ്റ്റിലായ വ്യക്തിയാണ് സവാദ്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സവാദ് നിരപരാധിയാണെന്ന് വാദിച്ച് ആൾ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു. വടകര സ്വദേശിയാണ് സവാദ്.

Tags