പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം : പ്രതിക്ക് തടവും പിഴയും

court

കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. വെള്ളമുണ്ട കട്ടയാട് തോലൻ വീട്ടിൽ അജ്‌നാസ് എന്ന അജി (26) യെയാണ് ഐപിസി, പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം 47 വർഷത്തെ തടവിനും 2,50,000 രൂപ പിഴയടക്കാനും കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ ആർ സുനിൽ കുമാർ ശിക്ഷിച്ചത്.

2021 നവംബറിൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ കമ്പളക്കാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്എച്ച്ഒ ആയിരുന്ന എം എ സന്തോഷ് ആണ് കേസിൽ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. സീനിയർ സിവിൽ പോലീസ് ഓഫീസർ പി എ അജിത്തും അന്വേഷണത്തിന്റെ ഭാഗമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജി ബബിത ഹാജരായി.

Tags