ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ മൂന്ന് മാസം മുൻപ് കേരളത്തിൽ എത്തിച്ചു,പിന്നീട് സെക്‌സ് റാക്കറ്റിന്റെ വലയിലെത്തിച്ച് ചൂഷണം : ഒരാൾ കൂടി പിടിയിൽ

ANSARI
ANSARI

കോഴിക്കോട്: അസം സ്വദേശിയായ പെൺകുട്ടിയെ സെക്‌സ് റാക്കറ്റിന്റെ വലയിലെത്തിച്ച് ചൂഷണം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ഫർഹാൻ അലിയാണ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ മൂന്ന് മാസം മുൻപ് കേരളത്തിൽ എത്തിച്ചത്. 15,000 രൂപ ശമ്പളമുള്ള ജോലിയായിരുന്നു വാഗ്ദാനം. എന്നാൽ കോഴിക്കോട്ട് എത്തിച്ച് പെൺകുട്ടിയെ ലോഡ്ജിൽ താമസിപ്പിച്ച് പെൺവാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ടോടിയ പെൺകുട്ടി പോലീസ് സ്‌റ്റേഷനിൽ അഭയം തേടിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

tRootC1469263">

അസമിൽ നിന്നു തന്നെയുള്ള റാക്കീബുദ്ധീൻ അൻസാരിയെയാണ് കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഫർഹാൻ അലി, അഖ്‌ലീമ ഖാത്തൂൻ എന്നീ അസം സ്വദേശികളെ പോലീസ് നേരത്തേ പിടികൂടിയിരുന്നു. 

അതേസമയം പ്രതികൾക്ക് മലയാളികളായ ചിലരുടെ സഹായം ലഭിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ യുവതികളെ ഇത്തരത്തിൽ സംഘം കേരളത്തിലേക്ക് എത്തിച്ചിരുന്നതായും സൂചനയുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപത്തെ ലോഡ്ജിൽ എത്തിച്ച തന്നെ നിരന്തരം പീഡനത്തിന് ഇരായക്കിയെന്ന് യുവതി പൊലീസിൽ മൊഴി നൽകിയിരുന്നു.

Tags