നിരവധി കേസുകളിലുള്‍പ്പെട്ട യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

A young man involved in several cases was deported on charges of corruption.
A young man involved in several cases was deported on charges of corruption.

തൃശൂര്‍: വലപ്പാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട നാട്ടിക ചേര്‍ക്കര തണ്ടയാന്‍ വീട്ടില്‍ ബിനു സ്വയനെ (38) കാപ്പ നിയമ പ്രകാരം ആറു മാസക്കാലത്തേക്ക് നാടു കടത്തി. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ നല്‍കിയ ശുപാര്‍ശയില്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കര്‍ ആണ് കാപ്പ പ്രകാരമുള്ള  ഉത്തരവ് പുറപ്പെടുവിച്ചത്. ‌‌‌

tRootC1469263">

ബിനു സ്വയന്‍ വലപ്പാട്, ഇരിങ്ങാലക്കുട  പോലീസ് സ്റ്റേഷനുകളിലായി ഒരു ഗാര്‍ഹിക പീഡന കേസും ഒരു അടി പിടിക്കേസും ഉള്‍പ്പെടെ അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. വലപ്പാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ. അനില്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഹരി, സിവില്‍ പോലീസ് ഓഫിസര്‍ സുബി സെബാസ്റ്റ്യന്‍ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പാക്കുന്നതിലും പങ്ക് വഹിച്ചു.

Tags