ഗുജറാത്ത് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളെ കിഡ്ണാപ്പ് ചെയ്ത സീനിയേഴ്‌സിന് സസ്‌പെന്‍ഷന്‍


കോണ്‍വൊക്കേഷന്‍ ചടങ്ങിന് ഇടയിലുണ്ടായ വാക്കു തര്‍ക്കത്തിന്റെ പേരില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ കിഡ്ണാപ്പ് ചെയ്ത് തല്ലിചതച്ച നാലു സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ഗുജറാത്തിലെ ബാവ്‌നഗര്‍ ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ഥികളെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്. 2019ബാച്ചിന്റെ കോണ്‍വൊക്കേഷന്‍ നടക്കുന്നതിനിടയില്‍ വിദ്യാര്‍ഥികള്‍ രണ്ട് സംഘമായി തിരിഞ്ഞെന്നും സംഘര്‍ഷം ഉണ്ടായെന്നുമാണ് മൂന്നു ജൂനിയര്‍ ഡോക്ടര്‍മാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മര്‍ദനമേറ്റ ജൂനിയര്‍ ഡോക്ടര്‍മാരെ, സീനിയര്‍ ഡോക്ടര്‍മരായ മിലന്‍, പിയുഷ്, മന്‍, നരേന്‍ എന്നിവര്‍ ഒരു സ്ഥലത്തേക്ക് വിളിപ്പിച്ചു. പിന്നാലെ ഇവരെ മൂന്നു പേരെയും നിര്‍ബന്ധിച്ച് ഒരു കാറില്‍ കയറ്റി നഗരം ചുറ്റുകയും ഇതിനിടയില്‍ ഇവര്‍ നാലു പേരും മറ്റ് മൂന്നു പേരെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നും പരാതിയിലുണ്ട്. പൊലീസില്‍ അറിയിക്കരുതെന്ന് ഭീഷണി മുഴക്കിയെന്നും പരാതിക്കാര്‍ പറയുന്നു.