ഇന്ത്യൻ നാവികസേനയുടെ രഹസ്യ വിവരങ്ങൾ ചോർത്തി ; ഒരാൾ കൂടി അറസ്റ്റിൽ
Dec 25, 2025, 19:33 IST
ഇന്ത്യൻ നാവികസേനയുടെ രഹസ്യ വിവരങ്ങൾ ചോർത്തിയ കേസിൽ മൂന്നാമതൊരാളെയും ഉഡുപ്പി പോലിസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ താമസിക്കുന്ന ഹിരേന്ദ് കുമാർ എന്ന ഭരത് കുമാർ ഖദായത്ത് (34) ആണ് അറസ്റ്റിലായത്. ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്താനിലെ ഹാൻഡ്ലർമാർക്ക് കൈമാറുന്ന പ്രധാന പ്രതികൾക്ക് പണത്തിനു പകരമായി ഹിരേന്ദർ മൊബൈൽ സിം കാർഡുകൾ നൽകിയതായി പോലീസ് പറഞ്ഞു.
tRootC1469263">നേരത്തെ, നവംബർ 21 ന്, മാൽപെയിലെ കൊച്ചിൻ ഷിപ്പ്യാർഡ് യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ രോഹിത്, സാൻട്രി എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. തുറമുഖ അധികൃതർ ഇവരുടെ സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
.jpg)


