സ്കൂളിലെ ഓണാഘോഷത്തിനെത്തിയ വിദ്യാർത്ഥികൾക്ക് ബുക്ക് ചെയ്ത ഓണസദ്യ നൽകാതെ പറ്റിച്ചതായി പരാതി

onam sadhya

 സ്കൂളിലെ ഓണാഘോഷത്തിനെത്തിയ വിദ്യാർത്ഥികൾക്ക് ബുക്ക് ചെയ്ത ഓണസദ്യ നൽകാതെ പറ്റിച്ചതായി പരാതി. സംഭവത്തിൽ സ്കൂൾ അധികൃതർ കാറ്ററിങ് നടത്തിപ്പുകാർക്കെതിരെ പൊലീസിൽ പരാതി നൽകി.പത്തനാപുരം തലവൂർ ദേവി വിലാസം എൽപിസ്കൂളിലായിരുന്നു സംഭവം. കോട്ടാത്തല ശ്രീകൃഷ്ണ കാറ്ററിങ് സെന്റർ ആണ് ബുക്ക് ചെയ്ത ഓണസദ്യ നൽകാതിരുന്നതെന്നാണ് പരാതി. 

കുട്ടികൾ ഓണപരിപാടി കഴിഞ്ഞതിനു ശേഷം മണിക്കൂറുകളാണ് ഓണസദ്യയ്ക്ക് വേണ്ടി കാത്തിരുന്നത്. ഓണസദ്യ എത്താതായതോടെ കാറ്ററിങ് സർവീസുകാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. ഒടുവിൽ ഓണസദ്യ നൽകാൻ പറ്റില്ല എന്ന് കാറ്ററിങ്ങുകാർ അറിയിച്ചപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു.

Tags