വേശ്യാവൃത്തി ; സൗദിയിൽ മൂന്ന് പ്രവാസി യുവതികൾ പിടിയിൽ

arrest1
arrest1

റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ വേശ്യാവൃത്തി നടത്തിവന്ന മൂന്നു പ്രവാസി യുവതികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് ഇവർ വേശ്യാവൃത്തി നടത്തി വന്നത്. മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗത്തിൻ്റെ സഹായത്തോടെയാണ് അറസ്റ്റ് നടന്നത്. ഏത് രാജ്യക്കാരാണ് പ്രതികളെന്ന് വ്യക്തമാക്കിയിട്ടില്ല.

tRootC1469263">

തൊഴിൽ വിസയിൽ എത്തി വേശ്യാവൃത്തി നടത്തുകയായിരുന്നു മൂന്നുപേരും എന്നാണ് വിവരം. പ്രത്യേകം ഫ്ലാറ്റ് എടുത്തായിരുന്നു നിയമവിരുദ്ധ പ്രവർത്തനം നടത്തിയിരുന്നത്. നിയമാനുസൃത നടപടികൾ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു.

അതേസമയം വീടിനു മുന്നിൽ വെച്ച് ഡ്രൈവറെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി താക്കോൽ കൈക്കലാക്കി കാർ തട്ടിയെടുത്ത് രക്ഷപ്പെട്ട മൂന്നു സൗദി യുവാക്കളെയും റിയാദ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിച്ച കാർ പൊലീസ് കണ്ടെത്തി. പ്രതികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

Tags