തിരുവനന്തപുരത്ത് കഞ്ചാവ് വിൽപ്പന; പ്രതികൾക്ക് രണ്ട് വർഷം കഠിന തടവും പിഴയും

court

തിരുവനന്തപുരത്ത് കഞ്ചാവ് കൈവശം വച്ച രണ്ട് പ്രതികൾക്കെതിരെ ശിക്ഷ വിധിച്ച് കോടതി. രണ്ട് വർഷം കഠിന തടവും 40,000 രൂപ വീതം പിഴയുമാണ് ശിക്ഷ. നേമം പൊന്നൂമംഗലം വയലിൽ വീട്ടിൽ സിയാദ്, കാരക്കമണ്ഡപം ചെമ്മന്നുവിള വീട്ടിൽ സിയാദ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികൾ വിൽപ്പനക്കായി രണ്ട് കിലോയിൽ അധികം കഞ്ചാവ് കൈവശം വച്ചിരുന്നതായി കോടതി കണ്ടെത്തി.


ഒന്നാം അഡിഷണൽ സേഷൻസ് കോടതി ജഡ്ജ് കെ പി അനിൽ കുമാറാണ് കേസ് പരിഗണിച്ചത്. പ്രതികൾ പിഴ ഒടുക്കിയില്ലങ്കിൽ നാല് മാസം അധിക തടവ് അനുഭവിക്കണം. 2017 ഏപ്രിൽ ഒൻപതിന് ഉച്ചയ്ക്കാണ് നേമം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് പ്രതികളെ നേമം പൊലീസ് പിടികൂടിയത്. കഞ്ചാവ് വില്പന നടത്താൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു പൊലീസ് പ്രതികളെ വലയിലാക്കിയത്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ബി എൽ മനേഷ് ഹാജരായി.

Tags