ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു

stabbed

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് കാർത്തികപ്പള്ളിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. പുളിക്കീഴ് ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം   രാത്രിയായിരുന്നു സംഭവം. ആർഎസ്എസ് പ്രവർത്തകനായ വിഷ്ണു എ പിക്കാണ് വെട്ടേറ്റത്. ഇരുകൈകൾക്കും കാലിനും തലയ്ക്ക് പിന്നിലും വെട്ടേറ്റിട്ടുണ്ട്. കൈകൾ അറ്റുതൂങ്ങിയ നിലയിലായിരുന്നു. വിഷ്ണു പ്രസന്നനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ഫെബ്രുവരിയിൽ ഉണ്ടായ തോക്ക് ചൂണ്ടി ആക്രമണത്തിൻ്റെ തുടർച്ചയാണ് ആക്രമണം. കാർത്തികപ്പളളി വലിയകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്രമി സംഘം തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇവരെ പ്രതിരോധിക്കാൻ മുന്നിൽ നിന്നയാളാണ് വിഷ്ണു. ഈ സംഭവത്തിലുളള വൈരാഗ്യമാണ് ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. സംഭവത്തിൽ സ്ഥിരം ക്രിമിനുകളായ ആറ് പേർക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.

Tags