ത​ല​ശ്ശേ​രി പുന്നോലിൽ വീട്ടിൽ കവർച്ച

google news
theft11

ത​ല​ശ്ശേ​രി: പു​ന്നോ​ൽ കു​റി​ച്ചി​യി​ൽ വീ​ട്ടി​ൽ നിന്ന് മോ​ഷ്ടാ​വ് 10 പ​വ​നും 1,80,000 രൂ​പ​യും അ​പ​ഹ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ന്യൂ ​മാ​ഹി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പു​ന്നോ​ൽ കു​റി​ച്ചി​യി​ൽ റെ​യി​ൽ​വേ ഗേ​റ്റി​ന​ടു​ത്ത ഷ​ബി​നാ​സി​ൽ പ​റ​മ്പ​ത്ത്ക്ക​ണ്ടി ഹൗ​സി​ൽ സു​ലൈ​ഖ​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം.

ഇ​രു​നി​ല വീ​ടി​ന്റെ അ​ടു​ക്ക​ള​ഭാ​ഗ​ത്ത് കൂ​ടി ക​യ​റി​യ മോ​ഷ്ടാ​വ് കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽനി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​രു​ക​യാ​യി​രു​ന്നു. മു​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന സു​ലൈ​ഖ​യു​ടെ ക​ഴു​ത്തി​ലെ മാ​ല​യും പൊ​ട്ടി​ച്ചെ​ടു​ത്താ​ണ് മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ട​ത്.

ഇ​രു​ട്ടാ​യ​തി​നാ​ൽ മോ​ഷ്ടാ​വി​നെ വീ​ട്ടു​കാ​ർ​ക്ക് തി​രി​ച്ച​റി​യാ​നാ​യി​ല്ല. സു​ലൈ​ഖ​യും മ​ക​ളു​ടെ മൂ​ത്ത മ​ക​നും ക​വ​ർ​ച്ച ന​ട​ന്ന മു​റി​യി​ലും മ​ക​ളും ഭ​ർ​ത്താ​വും കു​ട്ടി​യും അ​ടു​ത്ത മു​റി​യി​ലു​മാ​ണ് ഉ​റ​ങ്ങി​യി​രു​ന്ന​ത്. സു​ലൈ​ഖ കി​ട​ന്ന ക​ട്ടി​ലി​ലെ കി​ട​ക്ക​യു​ടെ അ​ടി​യി​ൽനി​ന്ന് താ​ക്കോ​ൽ കൈ​ക്ക​ലാ​ക്കി​യാ​ണ് മോ​ഷ്ടാ​വ് അ​ല​മാ​ര തു​റ​ന്ന​ത്.

പ​റ​മ്പ​ത്ത്ക​ണ്ടി വീ​ട്ടി​ൽ പി.​കെ. റി​യാ​സി​ന്റെ പ​രാ​തി​യെ തു​ട​ർ​ന്ന് ന്യൂ ​മാ​ഹി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ന്യൂ ​മാ​ഹി പൊ​ലീ​സും ക​ണ്ണൂ​രി​ൽ നി​ന്ന് വി​ര​ല​ട​യാ​ള വി​ദ​ഗ് ധ​രും ഡോ​ഗ് സ്ക്വാ​ഡും വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Tags