ഭർതൃസഹോദരി ആത്മഹത്യ ചെയ്ത കേസിൽ പ്രേരണ കുറ്റത്തിന് യുവതിക്ക് മൂന്നു വർഷം കഠിന തടവ്
കാസർകോട്: ഭർതൃസഹോദരി ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യ പ്രേരണക്ക് യുവതിയെ മൂന്നു വർഷം കഠിന തടവിനും അര ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.
2017 ജനുവരിയിൽ കാഞ്ഞങ്ങാട് ബല്ല ഗ്രാമത്തിൽ കുറ്റിക്കാലിലെ യുവതി ആത്മഹത്യ ചെയ്ത കേസിൽ ബല്ല കുറ്റിക്കാലിലെ കേളുവിന്റെ ഭാര്യ പി. ഗിരിജ (50)യെയാണ് ജില്ല അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജ് ശിക്ഷിച്ചത്. ഹോസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ ആയിരുന്ന എ. സന്തോഷ് കുമാറാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. രാഘവൻ, അഡ്വ. ഇ. ലോഹിതാക്ഷൻ എന്നിവർ ഹാജരായി.
tRootC1469263">.jpg)


