വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി ; പ്രതിക്ക് പത്ത് വർഷം തടവ്
Jul 14, 2026, 19:10 IST
കായംകുളം: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം കൊച്ചുതുണ്ടത്തിൽ നിഥിൻ രാജിനെയാണ് (26) ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി റീന ദാസ് ടി.ആർ ശിക്ഷിച്ചത്. കായംകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വൈ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.
കോടതിയിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രാജേഷ് കുമാർ ഹാജരായി. കേസിന്റെ പ്രോസിക്യൂഷൻ നടപടികൾ വിജയകരമായി ഏകോപിപ്പിച്ചത് കായംകുളം പോലീസ് സ്റ്റേഷനിലെ എസ്.ഐ. നിസ്സാം, എ.എസ്.ഐ. ദീപ ടി.ആർ, സീനിയർ സി.പി.ഒ. ദിലീപ്, സി.പി.ഒ. പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ്.
.jpg)

