ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിന് ഇരട്ടജീവപര്യന്തം
May 4, 2025, 19:17 IST


ഇടുക്കി: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ശിക്ഷ വിധിച്ച് കോടതി. ഇരട്ടജീവപര്യന്തവും മൂന്ന് ലക്ഷത്തി പതിനൊന്നായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇടുക്കി കോവിലൂർ സ്വദേശി കുരുവി എന്ന് വിളിക്കുന്ന അന്തോണിക്കാണ് ശിക്ഷ വിധിച്ചത്.
ഇടുക്കി പൈനാവ് അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. 2021 ആഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം.പെൺകുട്ടിയെ വീടിന്റെ പരിസരത്തുള്ള തേയില തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു പ്രതി. മാനസിക വളർച്ച ഇല്ലാതിരുന്ന കുട്ടി പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ പ്രതിരോധിച്ചെങ്കിലും പ്രതി കുട്ടിയെ കല്ലുകൊണ്ട് മുഖത്ത് ഇടിക്കുകയായിരുന്നു.