കരുമാല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : യുവാവ് അറസ്റ്റിൽ

arrest1
arrest1

കൊച്ചി : കരുമാല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയിൽ. കിഴക്കേ വെളിയത്തുനാട് കടൂപ്പാടം വാഴയിൽപറമ്പുവീട്ടിൽ മുഹമ്മദ് യാസിനി (18) നെയാണ് ആലങ്ങാട് പോലീസ് ഇൻസ്പെക്ടർ ടി.പി. ജെസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്ചെയ്തത്. പത്താംക്ലാസ് വിദ്യാർഥിനിയെയാണ് ഇയാൾ ഗർഭിണിയാക്കിയത്.

വിവരമറിഞ്ഞ സ്‌കൂൾ അധികൃതരാണ് പോലീസിൽ അറിയിച്ചത്. തുടർന്ന് ആലുവ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ പ്രതി മുങ്ങുകയായിരുന്നു. കേസ് കൈമാറിയതിനേത്തുടർന്നാണ് ആലങ്ങാട് പോലീസ് അന്വേഷണം നടത്തി വെള്ളിയാഴ്ച പ്രതിയെ അറസ്റ്റ്ചെയ്തത്.

Tags