പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടിയെ സ്വന്തം വീട്ടിലെത്തിച്ച്‌ ലൈംഗിക അതിക്രമം നടത്തി ; പ്രതിക്ക് ശിക്ഷ വിധിച്ച്‌ കോടതി

court

 പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടിയെ സ്വന്തം വീട്ടിലെത്തിച്ച്‌ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച്‌ കോടതി.മുതുകാട് സ്വദേശി തോണക്കര സെബാസ്റ്റ്യൻ എന്ന ഷിജുവിനെ (56) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ.മേനോൻ മൂന്ന് വർഷം കഠിനതടവിനും 10,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു.

2025 ഫെബ്രുവരി 15-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അവിടെയെത്തിയ പ്രതി, പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് വിശ്വസിപ്പിച്ച്‌ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

Tags