പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; പ്രതിക്ക് 20 വർഷം തടവ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; പ്രതിക്ക് 20 വർഷം തടവ്
Nov 5, 2025, 18:57 IST
കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വർഷവും 6 മാസവും കഠിന തടവും, പതിനാറായിരം രൂപ പിഴയും വിധിച്ച് കോടതി. മുളിയാർ പൈക്ക സ്വദേശി നിത്യാനന്ദനെയാണ് കോടതി ശിക്ഷിച്ചത്. ഹോസ്ദുർഗ് പോക്സോ അതിവേഗ കോടതി ജഡ്ജ് സുരേഷ് പി എം ന്റേതാണ് വിധി.
tRootC1469263">2023 ജൂലൈലാണ് ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ 14 കാരിയെ ആൾത്താമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി ലൈംഗിക അതിക്രമത്തിനിരയാക്കിയത്. കേസ്സിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ആയിരുന്ന അനിൽകുമാർ എ ആണ്. പ്രോസീക്യൂഷന് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഗംഗാധരൻ എ ഹാജരായി.
.jpg)

